ABOUT US

1919 -ൽ രജിസ്റ്റർ ചെയ്‌ത്‌ 1955 -ൽ കാർഷിക മേഖല നേരിട്ട സാമ്പത്തിക തകർച്ചയും പ്രതിസന്ധിയും തടയുന്നതിന് കോട്ടച്ചേരി ആസ്ഥാനമായി കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് എന്ന പേരിൽ ഈ സ്ഥാപനം ജൻമം കൊണ്ടു .1961 -ൽ ബാങ്കിനെ സർവീസ് സഹകരണ ബാങ്കായി മാറ്റി.1980 -ൽ ബാങ്കിൻ്റെ രജത ജൂബിലിയും ,2006 -ൽ സുവർണ്ണ ജൂബിലിയും വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.ബാങ്കിൻ്റെ അംഗസംഖ്യയും പ്രവർത്തന വൈപുല്യവും പരിഗണിച്ചു 1979 -ൽ മാണിക്കോത്തും ,1982 -ൽ മാവുങ്കാലിലും ,1992011 -ൽ കോട്ടച്ചേരിയിൽ സായാഹ്ന ശാഖയും 2011 മുതൽ കോട്ടച്ചേരി സായാഹ്നശാഖയും 2017 മുതൽ കൊളവയൽ ശാഖയും പ്രവർത്തിച്ചുവരുന്നു.

1956-ൽ പരിമിതമായ സാഹച ര്യങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം1993 മുതൽ ക്ലാസ് -1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായും 2013 -ൽ ക്ലാസ് -1 സൂപ്പർ ഗ്രേഡ് ബാങ്കായും ഉയർത്തപ്പെട്ടു .

ബാങ്കിൻ്റെ ആരംഭം മുതൽ ഇതിൻ്റെ നിലനില്പിനും വളർച്ചക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച മഹനീയ വ്യക്തികളെ സ്മരിക്കാതെ ഈ അവലോകനം നിർത്തുന്നത് അക്ഷന്തവ്യമായിരിക്കും .

ആദ്യമായി സ്മരിക്കേണ്ടത് ഹൊസ്സ്‌ദുർഗ്ഗു താലൂക്കിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ബാങ്കിൻ്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ശ്രീ മാവിലെ ചന്തു നമ്പ്യാരെയാണ് .തുടർന്നു പരേതനായ ശ്രീ സർവോത്തമ ശ്രീനിവാസ ഷേണായി ,ശ്രീ .എൻ .എൻ .പ്രഭു ,മുൻ എം .എൽ .എ ശ്രീ .എം കെ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി . ശ്രീ . കെ . നമ്പ്യാർ നീണ്ട 14 വർഷം ബാങ്കിൻെറ പ്രസിഡൻറ് ആയിരുന്നു.

1990 ജൂൺ മുതൽ 1992 സെപ്റ്റംബർ വരെ ശ്രീ എ.കെ.നാരായണൻ ബാങ്കിൻെറ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.12.10.1984 മുതൽ 04.05.1990 വരെയും 18.09.1992 മുതൽ

19.01.2014 വരെയും അഡ്വക്കറ്റ് ശ്രീ. കെ. പുരുഷോത്തമൻ (Ex.MLA) ആയിരുന്നു ബാങ്കിൻെറ പ്രസിഡൻറ്.

20. 01.2014 മുതൽ ശ്രീ. കെ. വിശ്വനാഥൻ പ്രസിഡന്റായുള്ള ഭരണ സമിതിയാണ് പ്രവർത്തിച്ചുവരുന്നത്.